അലഹബാദ് : അലഹബാദിലെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് പാർക്കിലെ ശവകുടീരങ്ങൾ, മോസ്ക് തുടങ്ങിയ നിർമ്മാണങ്ങൾ മൂന്നുദിവസത്തിനകം നീക്കം ചെയ്യുവാൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിന് ഉത്തരവു നൽകി. ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ബണ്ഡാരി, ജസ്റ്റിസ് പിയൂഷ് അഗർവാൾ എന്നിവരാണ് ഇതുസംബന്ധിച്ച് ജിതേന്ദ്രനാഥ് സിങ് എന്നയാൾ നൽകിയ ഹർജിയിൽ 2021 ഒക്ടോബർ അഞ്ചാം തീയതി വിധി പുറപ്പെടുവിച്ചത്.
1975-ലെ ഉത്തർപ്രദേശ് പാർക്ക്, കളിക്കളം, പൊതുസ്ഥലം എന്നിവയുടെ സംരക്ഷണവും നിയന്ത്രണവും സംബന്ധിച്ച നിയമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജിതേന്ദ്ര സിങ് നൽകിയ ഹർജിയിൽ മുസ്ലിം സമുദായത്തിലെ മൗലികവാദികളായ ചിലർ രക്തസാക്ഷി ചന്ദ്രശേഖർ ആസാദിൻറെ പേരിലുള്ള പാർക്കിൽ കൃത്രിമമായി ശവകുടീരങ്ങൾ നിർമിക്കുകയും അവിടെ ഉണ്ടായിരുന്ന ഒരു കെട്ടിടം മോസ്ക് ആക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നു എന്ന് പരാതിപ്പെട്ടു. വഖഫ് ബോർഡിൻറെ പിന്തുണ ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചവർക്ക് ഉണ്ട് എന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു.
സർക്കാർ വഖബ് ബോർഡിനോ മറ്റാർക്കെങ്കിലോ പാർക്കിൻറെ ഭാഗങ്ങൾ വിട്ടുകൊടുത്തിട്ടില്ല എന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു.

