രാഹുൽഗാന്ധിക്ക് ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യു പി പൊലീസ് അനുമതി നിഷേധിച്ചത്.

അതേസമയം, പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്ന് യു.പിയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും അറിയിച്ചിട്ടുണ്ട്. കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്തില്ലെങ്കിൽ പഞ്ചാബ് കോൺഗ്രസ് യു.പിയിലേക്ക് മാർച്ച് ചെയ്യുമെന്നാണ് സിദ്ദു ട്വീറ്റ് ചെയ്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →