തിരുവനന്തപുരം: സംസ്ഥാനതല ക്വിസ്സ് മൽസരം- ഓൺലൈൻ

തിരുവനന്തപുരം: ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് യജ്ഞം 2021 എന്ന പേരിൽ  സംസ്ഥാനതല ക്വിസ്സ് മൽസരം നടത്തും. 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യൻ സ്വാതന്ത്യസമരവും എന്ന വിഷയത്തിലാണ് ക്വിസ്. കേരളത്തിലെ സർക്കാർ – എയ്ഡഡ് – അൺഎയ്ഡഡ് സ്‌കൂളിലെ 8 മുതൽ 12 വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ അടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന മത്സരാർത്ഥികൾ  secretarykkvib@gmail.com  അല്ലെങ്കിൽ  iokkvib@gmail.com എന്ന ഇമെയിൽ ഐ.ഡിയിൽ ഒക്‌ടോബർ 10 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 12 ന് രാവിലെ 11 ന് സ്‌ക്രീനിംഗിനുവേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന ബോർഡിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.

ഉത്തരക്കടലാസിൽ വിദ്യാർത്ഥിയുടെ പേര്, മേൽവിലാസം, ഫോൺ  നമ്പർ, ഇമെയിൽ, സ്‌കൂളിന്റെ പേര്, ക്ലാസ്സ് മുതലായവ രേഖപ്പെടുത്തണം. രാവിലെ 11 മുതൽ 11.30 വരെ സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന Online Portal (Google forms) വഴി ഉത്തരം രേഖപ്പെടുത്താവുന്നതാണ്. ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആറ് പേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യും. ഒരു സ്‌കൂളിൽ നിന്നും ഒന്നിലധികം മൽസരാർത്ഥികളുണ്ടായാൽ ആദ്യം ഉത്തരം അയയ്ക്കുന്ന വിദ്യാർത്ഥിയെ മാത്രം പരിഗണിക്കും. ഉയർന്ന മാർക്കുകളിൽ ആറാം സ്ഥാനം വരെ ടൈ വന്നാൽ ആദ്യം ഉത്തരം മെയിൽ ചെയ്ത വിദ്യാർത്ഥിയെ പരിഗണിക്കും. ഫൈനൽ മൽസരം 25 ന് രാവിലെ 11 ന് തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഖാദി ബോർഡ് ആസ്ഥാന കാര്യാലയത്തിലെ കോൺഫറൻസ് ഹാളിൽ നടത്തും. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7,500 രൂപയും മൂന്നാം സമ്മാനം 5,000 രൂപയും നൽകും. കൂടാതെ സർട്ടിഫിക്കറ്റും മെമന്റോയും ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് എവർറോളിംഗ് ട്രോഫിയും സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾ 9946698961 എന്ന നമ്പരിൽ ബന്ധപ്പെടണം.

Share
അഭിപ്രായം എഴുതാം