ലക്നൗ: ലഖിംപൂരിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 31 മണിക്കൂറിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രിയങ്കയടക്കം 11 പേർക്കെതിരെ യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. 28 മണിക്കൂർ കഴിഞ്ഞ ശേഷവും മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കാത്തതിനെയും എഫ്.ഐ.ആർ തയാറാക്കാത്തതിനെയും പ്രിയങ്ക വിമർശിക്കുകയും പ്രതിഷേധിച്ച് നിരാഹാര സമരം ഇരിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പ്രിയങ്കയെ സന്ദർശിക്കാൻ വന്ന ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. സീതാപൂരിലേക്ക് പോകാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

