റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഷ്ടത്തിന് വിരാമമിട്ട് സൂചികകള്‍

October 5, 2021 - 10:12 am

മുംബൈ: നാലുദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് വിരാമമിട്ട് സൂചികകള്‍. ആഴ്ചയുടെ ആദ്യദിനം തന്നെ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്സ് 595 പോയിന്റ് ഉയര്‍ന്നെങ്കിലും നേരിയതോതില്‍ താഴ്ന്ന് 533.74 പോയിന്റ് നേട്ടത്തില്‍ 59,299.32ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 159 പോയിന്റ് ഉയര്‍ന്ന് 17,691 ല്‍ ക്ലോസ് ചെയ്തു. റിയാല്‍റ്റി, മെറ്റല്‍, പവര്‍ ഓഹരികളാണ് കുതിപ്പിന് നേതൃത്വം നല്‍കിയത്.കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. സി.എസ്.ബി. ബാങ്ക്, അപ്പോളോ ടയേഴ്സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത്, കിങ്സ് ഇന്‍ഫ്ര വെഞ്ച്വര്‍ ലിമിറ്റഡ്, മണപ്പുറം ഫിനാന്‍സ്, നിറ്റ ജെലാറ്റിന്‍ തുടങ്ങിയവാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍. അതേസമയം, റബ്ഫില, പാറ്റ്സ്പിന്‍ ഇന്ത്യ, കെ.എസ്.ഇ, കല്യാണ്‍ ജുവലേഴ്സ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍, ആസ്റ്റര്‍ ഡി.എം. തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.51 ശതമാനവും 1.71 ശതമാനവും ഉയര്‍ന്നു. സ്മോള്‍ ക്യാപ് ഇന്‍ഡെക്സ് ഏറ്റവും ഉയര്‍ന്ന നിലയായ 28,715 ലെത്തി. നിഫ്റ്റി മെറ്റല്‍, മീഡിയ, റിയല്‍റ്റി, പി.എസ്.യു. ബാങ്ക് സൂചികകള്‍ രണ്ട് ശതമാനത്തിലധികവും ഉയര്‍ന്നു. ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍, എം.ആന്‍ഡ്.എം, ഭാരതി എയര്‍ടെല്‍, ടി.സി.എസ്, ഏഷ്യന്‍ പെയിന്റ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *