കാസർകോട്: എക്സൈസ് ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം

കാസർകോട്: എക്സൈസ് വകുപ്പിന്റെ ബോധവതകരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. പൊയിനാച്ചി നിറ റസിഡന്റ് അസോസിയേഷന്റേയും ടാഗോര്‍ പബ്ലിക് ലൈബ്രറിയുടേയും സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന്‍ വിമുക്തി സന്ദേശം നല്‍കി.
ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ രാജന്‍.കെ പൊയ്നാച്ചി, നിറ റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ ശ്രീധരന്‍, ടാഗോര്‍ ലൈബ്രറി രക്ഷാധികാരി കെ. രാജശേഖരന്‍ നായര്‍, നിറ വനിതാവേദി മുന്‍ പ്രസിഡന്റ് കനകവല്ലി, ടാഗോര്‍ ലൈബ്രറി വനിതാവേദി പ്രസിഡന്റ് രുഗ്മിണി ജനാര്‍ദ്ദനന്‍, തുടങ്ങിയവര്‍ സംസാരിച്ചു. യുവഗായകന്‍ സുഭാഷ് അറുകരയുടെ പാടിയും പറഞ്ഞും കൂടാം കലാ പരിപാടിയും നടന്നു.  ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വിനോദ് ബി നായര്‍ സ്വാഗതവും ജില്ലാ വിമുക്തി മാനേജര്‍ ഹരിദാസന്‍ പാലയ്ക്കല്‍ നന്ദിയും പറഞ്ഞു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →