പന്തളം കൊട്ടാര രേഖയെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചെമ്പോല മോൻസൻ വാങ്ങിയത് തൃശ്ശൂരിൽ നിന്നെന്ന് വെളിപ്പെടുത്തൽ

കൊച്ചി: പന്തളം കൊട്ടാര രേഖയെന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല താൻ നൽകിയതെന്ന് ഇടനിലക്കാരനും പരാതിക്കാരനുമായ സന്തോഷ് എളമക്കര. ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട ചെമ്പോലയാണിത് എന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത്.

എന്നാൽ, ചെമ്പോല വ്യാജമായി നിർമിച്ചതല്ലെന്നും തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽ നിന്നു സിനിമകളിൽ ഉപയോഗിക്കാനായി വാങ്ങിയതാണെന്നും സന്തോഷ് പറയുന്നു.

സംസ്കൃതത്തിലോ പഴയ മലയാളം ലിപിയിലോ മറ്റോ ഉള്ള എഴുത്തായിരുന്നു ചെമ്പോലയിലുണ്ടായിരുന്നത്. അതിനാൽ എന്താണ് ഉള്ളടക്കമെന്ന് അറിയില്ല. താൽപര്യം പ്രകടിപ്പിച്ചപ്പോൾ മോൻസണ് കൈമാറി. ഇതിനു ശേഷം ചെമ്പോല പുരാവസ്തു വിദഗ്ധരെ ആരെയോ കാണിച്ചുവെന്ന് മോൻസൺ ഇടയ്ക്ക് സൂചിപ്പിച്ചിരുന്നു. അതു ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന അവകാശവാദം താൻ അറിയുന്നത് വാർത്തകളിലൂടെയാണെന്നും സന്തോഷ് പറഞ്ഞു.

2016 ലാണ് മോൻസനെ പരിചയപ്പെട്ടതെന്നും സന്തോഷ് പറയുന്നു. 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്ന് ചില രേഖകൾ കാട്ടി മോൻസൻ പറഞ്ഞതായും സന്തോഷ് വെളിപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →