കുട്ടികള്‍ക്ക്‌ ഹോമിയോ ഗുളികകള്‍ നല്‍കുന്നതിനെതിരെ ഐഎംഎ

തിരുവനന്തപുരം : സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ്‌ പ്രതിരോധത്തിനായി കുട്ടികള്‍ക്ക്‌ ഹോമിയോ ഗുളികകള്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ അലോപ്പതി -ഹോമിയോ തര്‍ക്കം രൂക്ഷമാകുന്നു. കുട്ടികള്‍ക്കുമേല്‍ അശാസ്‌ത്രീയ ചികിത്സാരീതികള്‍ പ്രയോഗിക്കുന്നത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന വിമര്‍ശനവുമായി ഐഎംഎയും ഇന്ത്യന്‍ അക്കാഡമി ഓഫ്‌ പീഡിയാട്രിക്‌സും രംഗത്തെത്തി. ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാ രീതി കുട്ടികളില്‍ പരീക്ഷിക്കുന്നത്‌ കടുത്ത ഗുരുതരാവസ്ഥയിലേക്ക്‌ കേരളത്തെ തളളിവിടുമെന്നാണ്‌ ഐഎംഎ തുറന്നടിക്കുന്നത്‌.

ഐസിഎംആറും ഡബ്ല്യുഎച്ച്‌ ഒയും നിര്‍ദ്ദേശിച്ചിട്ടില്ലാത്ത ഒന്ന്‌ എന്തിനാണ്‌ കുട്ടികള്‍ക്ക് നല്‍കുന്നതെന്ന്‌ ഐഎംഎ ചോദിക്കുന്നു. കുട്ടികള്‍ക്ക്‌ വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട്‌ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും മരുന്നു വിതരണം നടത്തരുതെന്നും ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്‌സ്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‌ കത്തയച്ചു.

എന്നാല്‍ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ആഴ്‌സനിക്ക്‌ ആല്‍ബം നല്‍കുന്നതെന്നും ഐഎംഎ വെല്ലുവിളിക്കുന്നത്‌ സര്‍ക്കാരിനെയാണെന്നുമാണ്‌ ഹോമിയോ ഡോക്ടര്‍മാരുടെ നിലപാട്‌. ഫലപ്രാപ്‌തി ചികിത്സിച്ച തെളിയിക്കാമെന്നും വെല്ലുവിളിയുണ്ട്‌. കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്‍റെ പിന്തുണയില്‍ സംസ്ഥാനത്തും, സര്‍ക്കാര്‍ മേഖലയില്‍ കോവിഡിന്‌ ഹോമിയോ ചികിത്സക്കുളള ഹോമിയോചികിത്സക്കുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്‌ വിജയമാണെന്നാണ്‌ ഹോമിയോപ്പതി മേഖല അവകാശപ്പെടുന്നത്‌. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം തുടരുമെന്ന്‌ ഐഎംഎയും നേരിടുമെന്ന്‌ ഹോമിയോപ്പതി ഡോക്ടര്‍മാരും നിലാപടെടുക്കുന്നതോടെ തര്‍ക്കം രൂക്ഷമാകും എന്നുറപ്പാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →