കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും ക്രൈബ്രാഞ്ച് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശി സുരേഷ് നിർമിച്ചുനൽകിയ വിഗ്രഹങ്ങളും ശില്‍പങ്ങളുമാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്. സുരേഷ് നിർമിച്ചു നൽകിയത് ഒന്‍പത് ശില്‍പങ്ങളാണ്. പക്ഷേ ഇതില്‍ ഒന്ന് കാണാനില്ല. ബാക്കിയുള്ള എട്ടെണ്ണവും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.
80 ലക്ഷം രൂപ നൽകാം എന്നു പറഞ്ഞായിരുന്നു സുരേഷിൽ നിന്ന് മോന്‍സന്‍ സാധനങ്ങൾ വാങ്ങിയത്. എന്നാൽ നൽകിയത് വെറും ഏഴ് ലക്ഷം രൂപ മാത്രമാണെന്ന് ശില്‍പിയായ സുരേഷ് പറയുന്നു.