എയര്‍ ഇന്ത്യ ടാറ്റാസണ്‍സ് ഏറ്റെടുക്കുമെന്നുളള വാര്‍ത്ത സ്ഥിരികരിക്കാതെ സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്തശേഷം മാധ്യമങ്ങളെ അറിയിക്കുമെന്ന്‌ ട്വീറ്റ്‌

ന്യൂ ഡല്‍ഹി : എയര്‍ ഇന്ത്യെ ടാറ്റാസണ്‍സ്‌ ഏറ്റെടുക്കുമെന്നുളള വാര്‍ത്ത സ്ഥിരികരിക്കാതെ സര്‍ക്കാര്‍. എയര്‍ ഇന്ത്യക്കായുളള ലേലത്തില്‍ ടാറ്റാ സണ്‍സ്‌ മുന്നിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലുളള റിപ്പോര്‍ട്ടുകള്‍ ശരിയെല്ലെന്ന്‌ ഡിപ്പാര്‍ട്ടുമെന്‍റ് ഓഫ്‌ ഇന്‍വെസ്റ്റിമെന്റ് ആന്റ് പബ്ലിക്ക് അസറ്റ്‌ മാനേജ്‌മെന്റ് ട്വീറ്റു ചെയതു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നാണ്‌ ട്വീറ്റില്‍ പറയുന്നത്‌.

ലേലത്തില്‍ ടാറ്റാ സണ്‍സ്‌ മുന്നിലെത്തിയെന്നും ഇത്‌ സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രി അമിത്‌ഷാ അദ്ധ്യക്ഷനായ മന്ത്രിതല സമിതി അംഗീകാരം നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു.എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പും സ്‌പൈസ്‌ ജറ്റ് ചെയര്‍മാന്‍ അജയ്‌ സിംഗുമായിരുന്നു രംഗ്‌ത്തുണ്ടായിരുന്നത്‌. സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ്‌ തുകയേക്കാള്‍ 3000കോടി അധികമാണ്‌ ടാറ്റാ ഗ്രൂ്‌പ്പ്‌ സമര്‍പ്പിച്ച ലേലത്തുകയെന്നും ഇത്‌ അജിത്‌ സിംഗ്‌ സമര്‍പ്പിച്ചതിനേക്കാള്‍ 5000കോടി അധികമാണെന്നുമാണ്‌ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുളള റിപ്പോര്‍ട്ടുകള്‍. ലേലത്തില്‍ പങ്കെടുത്ത രണ്ടുകമ്പനികളുമായി 2021 സെപ്‌തംബര്‍ 29,30,തീയതികളില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.

ഇതിനിടെ കമ്പനി നല്‍കിയ താമസൗകര്യങ്ങളില്‍ ജീവനക്കാരെ ഒഴിപ്പിക്കണമെന്ന്‌ എയര്‍ ഇന്ത്യയോട്‌ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ വല്‍ക്കരണത്തിന്‌ ആറുമാസത്തിനകം ഒഴിയണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കമ്പനി നല്‍കിയിരിക്കുന്ന വിവിധ പാര്‍പ്പിട സൗകര്യങ്ങളില്‍ താമസിക്കുന്ന ജീവനക്കാര്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →