നാവികസേനയുടെ പര്‍വതാരോഹക സംഘം ഹിമപാതത്തില്‍ കുടുങ്ങി: അഞ്ചു പേരെ കാണാതായി

ഡെറാഡൂണ്‍: നാവികസേനയുടെ പര്‍വതാരോഹക സംഘം ഹിമപാതത്തില്‍ കുടുങ്ങി; അഞ്ചു പേരെ കാണാതായി.ഉത്തരാഖണ്ഡിലെ ത്രിശൂലില്‍ കൊടുമുടിയില്‍ പര്‍വതാരോഹണത്തിനു പോയ 20 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചു. കര, വ്യോമ സേനകളുടെ ഹെലികോപ്റ്ററുകളും, സംസ്ഥാന ദുരന്ത പ്രതികരണ സേനയും സംഭവ സ്ഥലത്ത് തെരച്ചില്‍ ഊര്‍ജിതമായി നടത്തുന്നുണ്ട്. സെപ്തംബര്‍ മൂന്നിനാണ് സംഘം പര്‍വതാരോഹണത്തിനായി മുംബൈയില്‍ നിന്ന് യാത്ര തിരിച്ചത്. ഇന്നലെ ഉച്ചയോടെ കൊടുമുടിയിലേക്കുള്ള അവസാന ഘട്ടയാത്ര പുന:രാംരംഭിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →