കാസർകോട്: പീരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തൊഴിൽ മേഖലയെ സംബന്ധിക്കുന്ന വിവരങ്ങൾ കോഴിക്കോട് ചേർന്ന അവലോകന യോഗം ചർച്ച ചെയ്തു. സ്വയംതൊഴിൽ ചെയ്യുന്നവർ, സാധാരണ തൊഴിലാളികൾ തുടങ്ങിയവരുടെ മാസവരുമാനം, ദിവസക്കൂലി, ജോലി ലഭ്യമായ ദിവസങ്ങൾ തുടങ്ങിയവയിൽ 2020 ഏപ്രിൽ -ജൂൺ കാലയളവിൽ ഇടിവ് സംഭവിച്ചതായി സർവേ കണ്ടെത്തി. നഗര പ്രദേശങ്ങളിലേയ്ക്കുള്ള ബുള്ളറ്റിൻ പ്രകാരം 2020 ജൂണിലും സെപ്റ്റംബറിലും അവസാനിച്ച പാദങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഉയർച്ച രേഖപ്പെടുത്തിയതായും യോഗം വിലയിരുത്തി.
വിവരശേഖരണം കൂടുതൽ മെച്ചപ്പെടുത്താനും പ്രത്യക്ഷത്തിൽ കാണപ്പെടാത്ത സംരംഭങ്ങൾ, തൊഴിലുകൾ, മുഖ്യ തൊഴിലിനോടനുബന്ധിച്ച തൊഴിലുകൾ, അനൗദ്യോഗിക മേഖല എന്നിവയെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാനും എന്യൂമറേറ്റർമാർക്കും ഓഫീസർമാർക്കും നിർദ്ദേശം നൽകി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ മുഹമ്മദ് യാസിർ.എഫ്., അസിസ്റ്റൻറ് ഡയറക്ടർ പി.ടി.കുമാരൻ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എം.എം.ഷാനവാസ് എന്നിവർ നേതൃത്വം നൽകി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ എന്യൂമറേറ്റർമാരും ഓഫീസർമാരും പങ്കെടുത്തു. പോലീസ് കംപ്ലയൻസ് അതോറിറ്റി സിറ്റിംഗ് ജില്ലാ പോലീസ് കംപ്ലയൻസ് അതോറിറ്റി സിറ്റിംഗ് ഒക്‌ടോബർ 13ന് രാവിലെ 11 മുതൽ കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കും

