ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനു മാനദണ്ഡവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍). സ്‌കൂളുകള്‍ ഒറ്റയടിക്കു തുറക്കരുത്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് ഘട്ടംഘട്ടമായി വേണം സ്‌കൂള്‍ തുറക്കാനെന്നും ഐ.സി.എം.ആര്‍. നിര്‍ദേശിക്കുന്നു.ഇന്ത്യയില്‍ 500 ദിവസത്തിലേറെയായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നത് 32 കോടി കുട്ടികളുടെ പഠനത്തെ ബാധിച്ചെന്ന യുനെസ്‌കോ റിപ്പോര്‍ട്ടും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം പ്രൈമറി ക്ലാസുകളും പിന്നീട് മുതിര്‍ന്ന ക്ലാസുകളും എന്ന നിലയില്‍ ഘട്ടംഘട്ടമായി വേണം സ്‌കൂള്‍ തുറക്കേണ്ടത്. സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് സ്ഥിരമായി പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. കുട്ടികളിലാര്‍ക്കെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങളുണ്ടോയെന്നും സ്ഥിരമായി നിരീക്ഷിക്കണം. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
സ്‌കൂളുകള്‍ ഒറ്റയടിക്കു തുറക്കരുതെന്ന് ഐ.സി.എം.ആര്‍
