തിരുവനന്തപുരം: മുന്‍ഗണനാ കാര്‍ഡ് വിതരണം ഉദ്ഘാടനം സെപ്തംബര്‍ 29ന്

തിരുവനന്തപുരം: അനര്‍ഹര്‍ കൈവശം വച്ചിരുന്നതും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരികെ ഏല്‍പ്പിക്കപ്പെട്ടതുമായ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ രാവിലെ 11ന് നിര്‍വഹിക്കും. പാളയം മഹാത്മാ അയ്യന്‍കാളി ഹാളിലാണ് പരിപാടി.  

നിലവില്‍ ഇത്തരത്തിലുള്ള 1,20,000 ത്തോളം കാര്‍ഡുകളാണ് സര്‍ക്കാരിലേക്ക് തിരികെ ലഭിച്ചത്. ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി.സജിത് ബാബു തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →