എറണാകുളം : മകന് നിപ ബാധിച്ചതോടെ അമ്മക്ക് ജോലി നഷ്‌പ്പെട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന അച്ഛനും ജോലിയില്ലാതെയായി. ഒടുവില്‍ വീട് ജപ്‌തിയുടെ വക്കിലെത്തി. ഇവിടെയാണ് ആരോഗ്യ മന്ത്രീ വീണാ ജോര്‍ജിന്റെ ഇടപെടല്‍. എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്‌ണയുടെ കുടുംബത്തിനാണ് സഹായഹസ്‌തവുമായി മന്ത്രിയെത്തിയത്. സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുളള വനിത വികസന കോര്‍പ്പറേഷനില്‍ ലോണ്‍ റിക്കവറി അസിസ്‌റ്റന്‍റായാണ് താല്‍ക്കാലിക നിയമനം നല്‍കിയത്.
2019ലണ് ഗോകുല്‍ കൃഷ്‌ണയെ നിപ ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ചാര്‍ജായി ജോലി ചെയ്‌തുവരികയായിരുന്നു. മകന് നിപ ബാധിച്ചതോടെ അവര്‍ ജോലിയില്‍ നിന്ന പിരിച്ചുവിട്ടു. 28 വര്‍ഷം ജോലി ചെയ്‌ത സ്ഥാപനമാണ് മകന്റെ ചികിത്സക്കായി കുറച്ചുദിവസം മാറിനിന്നപ്പോഴേക്കും ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. സാമ്പത്തിക പ്രയാസം മൂലം കടം കയറി ജപ്‌തിയിടെ വക്കില്‍ നില്‍ക്കുമ്പോഴാണ് മന്ത്രിയുടെം ഇടപെടല്‍. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ലേബര്‍ വകുപ്പിന്റെ സഹായം തേടി. ജപ്‌തിയില്‍ നിന്നും ലഇളവുനേടാനായി സഹകരണ വകുപ്പിന്റെയും സഹായം തേടും.

