പഞ്ചാബില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഛണ്ഡീഗഢ്: പഞ്ചാബില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.ബ്രഹ്ം മൊഹീന്ദ്ര, മന്‍പ്രീത് സിംഗ് ബാദല്‍, ത്രിപ്തി രജീന്ദര്‍ സിംഗ് ബജ്വ, സുഖ്ബീന്ദര്‍ സിങ് സര്‍കറിയ, റാണ ഗുര്‍ജിത് സിംഗ്, അരുണ ചൗധരി, റസിയ സുല്‍ത്താന, ഭരത് ഭൂഷണ്‍ ആശു, വിജയ് ഇന്ദര്‍ സിംഗ്ല, രണ്‍ദീപ് സിംഗ് നഭ, രാജ് കുമാര്‍ വര്‍ക്ക, സംഗത് സിംഗ് ഗില്‍സിയാന്‍, പര്‍ഗത് സിംഗ്, അമരീന്ദര്‍ സിംഗ് രാജ വാരിംഗ്, ഗുക്രിരത് സിംഗ് കോട്ലി എന്നിവരാണ് സ്ഥാനേറ്റ മന്ത്രിമാര്‍.

അതേസമയം അവസാന നിമിഷം റാണ ഗുര്‍ജിത് സിങ്ങിനെ കാബിനറ്റില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആറ് എംഎല്‍എമാര്‍ എതിര്‍പ്പ് ഉയര്‍ത്തിയത് പ്രതിസന്ധിയുണ്ടാക്കി. ഖനിയുമായി ബന്ധപ്പെട്ട അഴിമിതക്കേസില്‍ 2018 ജനുവരിയില്‍ കാബിനറ്റില്‍ നിന്ന് രാജിവച്ചയാളാണ് ഗുര്‍ജിത് സിങ്. ആരോപണങ്ങളില്ലാത്ത ഒരു ദലിതനായിരിക്കണം കാബിനറ്റിലെത്തേണ്ടതെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →