നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ സ്വകാര്യ ബസ്‌റ്റാന്റിന് സമീപത്തുനിന്നും ലക്ഷക്കണക്കിന്‌ രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി . ഇതര സംസ്ഥാനക്കാര്‍ വാടകയ്‌ക്കെടുത്തുനടത്തുന്ന ഹോള്‍സെയില്‍ കടയില്‍ നിന്നുമാണ്‌ നിരോധിത ഉത്പന്നങ്ങള്‍ പിടകൂടിയത്‌. സംഭവത്തില്‍ രണ്ട്‌ അതിഥി തൊഴിലാളികളെ പോലീസ്‌ അറസ്റ്റ് ചെയ്‌തു.

അസം സ്വദേശികളായ ആഷിക്കുല്‍ ഇസ്ലാം, ഇമ്രാതുല്‍ എന്നിവരെയാണ്‌ അറസറ്റ്‌ ചെയ്‌തത്‌. 20 കിലോഗ്രം വരുന്ന 30 ചാക്കുകളിലായാണ്‌ ലഹരി വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നത്‌. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയുടേതാണ്‌ ഗോഡൗണ്‍. ജില്ലാ പോലീസ്‌ മേധാവി കെ കാര്‍ത്തിക്‌ എ.എസ്‌പി അനൂജ്‌ പലിവാല്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘം നടത്തിയ പരിശോധനയിലാണ്‌ ലഹരി വസ്‌തുക്കള്‍ കണ്ടെടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →