ബർമുഡ എന്ന ചിത്രത്തിനുവേണ്ടി മോഹൻലാൽ ഗാനം ആലപിക്കുന്നു

കൊച്ചി : ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത് യുവതാരം ഷയിൻനിഗം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബർമുഡ. ഈ ചിത്രത്തിൽ ഈ ചിത്രം മോഹൻലാൽ ഗായകനായി എത്തുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു ശേഷം ഈ മാസം അവസാനം കൊച്ചിയിലെത്തുന്ന മോഹൻലാൽ ബർമുഡഎന്ന ചിത്രത്തിനുവേണ്ടി ഗാനം ആലപിക്കും.

24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി കെ , ബിജു സി ജെ , ബാദുഷ എൻഎം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷെയിൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ ഡിസൈനർ ശ്രീജേഷ് കെ ദാമോദറിനെ പരിചയപ്പെടുത്തിക്കൊണ്ട് കോട്ടയം നസീറാണ് രണ്ടാമത്തെ പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികൾക്ക് രമേശ് നാരായണൻ സംഗീതം പകരുന്നു. കഥ കൃഷ്ണകുമാർ പിങ്കി , ക്യാമറ അഴകപ്പൻ , ഷെല്ലി കാലിസ്റ്റ് , പിആർഒ പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ് എന്നിവർ നിർവഹിക്കുന്നു.

Share
അഭിപ്രായം എഴുതാം