തിരുവനന്തപുരം: നവംബർ 14 മുതൽ 20വരെ നടക്കുന്ന അറുപത്തിയെട്ടാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് ചേരും. വൈകുന്നേരം മൂന്ന് മണിക്ക് കിഴക്കേക്കോട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേരുന്ന യോഗം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷണൻ നായർ അദ്ധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ്, ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ, പ്രമുഖ സഹകാരികൾ എന്നിവർ സംബന്ധിക്കും. നവംബർ 14 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാരാഘോഷത്തിന്റെ നടത്തിപ്പിനായി സഹകാരികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട വിവിധ കമ്മിറ്റികൾക്ക് രൂപം നല്കും.

