എറണാകുളം : അതിഥി തൊഴിലാളികള്‍ക്കുളള കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ പദ്ധതിയായ ഗസ്റ്റ്‌റ്വാക്‌സ് 50,000 ഡോസ് പൂര്‍ത്തിയാക്കിഎറണാകുളം ജില്ല. ജില്ലയിലെ വിവിധ തൊഴിലുടമകള്‍ നേരിട്ട് തങ്ങളുടെ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയ 13330 ഡോസ് ഉള്‍പ്പടെ 126 ഔട്ടറീച്ച് വാക്‌സിനേഷന്‍ ക്യാമ്പുകളിലായി 50055 അതിഥി തൊഴിലളികള്‍ക്കാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയായത്.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന തൊഴില്‍ വകുപ്പാണ് അതിഥി തൊഴിലാളികളുടെ വാക്‌സിനേഷന്‍ കോപിപ്പിക്കുന്നത്.. രണ്ടാംഘട്ട ലോക്കഡൗണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ജില്ലയിലുണ്ടായിരുന്ന 77991 തൊഴിലാളികളുടെ 614 ശതമാനം ആണിത്. ഈ മാസം അവസാനത്തോടെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പിഎം ഫിറോസ് പറഞ്ഞു.

