ന്യൂഡല്‍ഹി : കേരള ഹൈക്കോടതി ജസ്റ്റിസ് ജസറ്റീസ് എഎം ബദര്‍ അടക്കം രാജ്യത്തെ വിവിധ കോടതികളിലെ 17 ജഡ്‌ജിമാരെ സ്ഥലംമാറ്റാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്‌തു. രാജ്യത്തെ ഹൈക്കോടതികളില്‍ 13 പുതിയ ചീഫ് ജസ്‌റ്റീസ്‌മാരെ സ്ഥലം മാറ്റത്തിലൂടെയും സ്ഥാനക്കയറ്രത്തിലൂടെയും നിയമിക്കാന്‍ 2021 സെപ്‌തംബര്‍ 16ന് ചേര്‍ന്ന കൊളീജിയം യോഗം ശുപാര്‍ശ ചെയ്‌തിരുന്നു. ഇതില്‍ ത്രിപുര ഹൈക്കോടതി ചീഫ് ജസറ്റീസ് അഖില്‍ ഖുറേഷി അടക്കമുളളവരുടെ പേരുകള്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണ്.
എ.എം ബദര്‍(കേരള- പാട്‌ന),ജസ്വന്ത് സിംഗ്(പഞ്ചാബ്&ഹരിയാന-ഒഡീഷ), സബീന(രാജസ്ഥാന്‍-ഹിമാചല്‍പ്രദേശ്), ടി.എസ് ശിവാനനം(മദ്രാസ്-കൊല്‍ക്കൊത്ത), സജ്ജയ്‌കുമാര്‍ മിശ്ര(ഒഡീഷ-ഉത്തരഖണ്ഡ്), എംഎം്രീവസ്‌തവ(ചണ്ഡീഗഡ്-രാജസ്ഥാന്‍), സൈമീന്‍ സെന്‍(കൊല്‍ക്കൊത്ത-ഒഡീഷ), അസനുദ്ദീന്‍അമാനുളള( പാട്‌നാ-ആന്ധ്രപ്രദേശ് ), രാമചന്ദ്ര റാവു(തെലങ്കാന-പഞ്ചാബ് & ഹരിയാന),അരിന്തം സിന്‍ഹ(കൊല്‍ക്കൊത്ത-ഒഡീഷ), ശശ്വന്ത് വര്‍മ(അലഹാബാദ്-ഡല്‍ഹി), വിവേക് അഗര്‍വാള്‍(അലഹാബാദ്- മദ്ധ്യപ്രദേശ്). ചന്ദ്രധരി സിംഗ്(അലഹാബാദ് -ഡല്‍ഹി), അനൂപ് ചിറ്രകാര (ഹിമാചല്‍ പ്രദേശ് -പഞ്ചാബ ്& ഹരിയാന രവീന്ദ്രനാഥ് തില്‍ഹരി (അലഹാബാദ്- ആന്ധ്രാപ്രദേശ് എന്നിവരാണ് വിവിധ ഹൈക്കോടതികളിലേക്കുളള സ്ഥലംമാറ്റ പട്ടികയിലുളളത്