ഐഫോണ്‍ തട്ടിയെടുത്ത യുവാവ്‌ പിടിയില്‍

കോട്ടയം : കറന്‍സി നോട്ടുകളെന്ന വ്യാജേന കടലാസ്‌ പൊതി നല്‍കി ഐഫോണ്‍ തട്ടിയെടുത്ത യുവാവ്‌ പിടിയില്‍. കൊല്ലം ശൂരനാട്‌ വെസ്റ്റ്‌ ഇരവുചിറ പ്ലാവിളയില്‍ വിഷ്ണു(29) ആണ്‌ പോലീസിന്റെ പിടിയിലായത്‌. നീലംപേരൂര്‍ സ്വദേശിയായ ഡോണിയുടെ 94,000രൂപ വിലവരുന്ന ഐ ഫോണാണ്‌ തിരുനക്കര ഭാഗത്തെ ഇടവഴിയില്‍ വെച്ച്‌ തട്ടിയെടുത്തത്‌. 2021 സെപ്‌തംബര്‍ 19 ഞായറാഴ്‌ച വൈകിട്ടോടെയാണ്‌ സംഭവം.

പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റ്‌ വഴി ഡോണി ഐഫോണ്‍ വില്‍പ്പനക്കുവച്ചു. പരസ്യം കണ്ട വിഷ്‌ണു ഫോണ്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെ്‌ന്ന്‌ അറിയിക്കുകയും തിരുനക്കര ഭാഗത്തേക്കു വിളിച്ചുവരുത്തുകയും ആയിരുന്നു. ഇവിടത്തെ ഇടവഴിയില്‍ വച്ച്‌ ഡോണിയുടെ കയ്യില്‍ നിന്ന്‌ ഫോണ്‍ വാങ്ങിയ വിഷണു കറന്‍സി നോട്ടുകളെന്ന വ്യാജേന കടലാസ്‌ പൊതി നല്‍കി. ഡോണി പൊതി അഴിട്ടുനോക്കിയപ്പോഴാണ്‌ വെളളപേപ്പറുകള്‍ അടുക്കി വച്ചത്‌ കണ്ടത്‌. ഇതിനിടെ വിഷ്‌ണു രക്ഷപെടാന്‍ ഓടിയെങ്കിലും നാട്ടുകാര്‍ പിടികൂടി

സ്ഥലത്തെത്തിയ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ആര്‍.പിഅനൂപ്‌ കൃഷ്‌ണ എസ്‌.ഐ ടി.ശ്രീജിത്‌ ,സിപിഒ മുഹമ്മദ്‌ ഷെഫീക്ക്‌ എന്നിവരുടെ നേതൃത്വത്തില്‍ വിഷ്‌ണുവിനെ കസറ്റഡിയിലെടുക്കുകയായിരുന്നു. 2009 ല്‍ നഗരത്തിലെ വെട്ടുകേസ്‌ ഉള്‍പ്പെട ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയാണ്‌ വിഷ്‌ണുവെന്ന പോലീസ്‌ പറഞ്ഞു. ഇയാളെ കോടതി റിമാന്‍ഡു ചെയ്‌തു

Share
അഭിപ്രായം എഴുതാം