മുംബൈ: അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്കു ജാമ്യം. കൂട്ടുപ്രതിയും കുന്ദ്രയുടെ വ്യവസായ സ്ഥാപനങ്ങളുടെ ഐടി വിഭാഗം തലവനുമായ റയാന്‍ തോര്‍പെയ്ക്കും മുംബൈ മെട്രോപൊലിറ്റന്‍ കോടതി ജാമ്യം അനുവദിച്ചു.
വ്യക്തമായ തെളിവുകളില്ലാതെ തന്നെ കേസില്‍ ബലിയാടാക്കിയെന്നും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണു രാജ് കുന്ദ്ര ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ കുന്ദ്ര ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് ഈ മാസമാദ്യം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഒമ്പതുപേരെ പ്രതികളാക്കി കഴിഞ്ഞ ഏപ്രിലില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷം കഴിഞ്ഞ ജൂലൈയിലാണ് കുന്ദ്രയെയും റയാനെയും മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

