റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനിസ്ഥാനിലെ സ്ഫോടനം: ഉത്തരവാദിത്തമേറ്റ് ഐ.എസ്

September 21, 2021 - 10:41 am

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ടു നടന്ന ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്). ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ നാല് ആക്രമണങ്ങളിലായി 35 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി ഐ.എസ്. അവകാശവാദം. ടെലിഗ്രാം ചാനലിലൂടെ ഐ.എസ് നിയന്ത്രണത്തിലുള്ള അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശനിയാഴ്ച മൂന്നും ഞായറാഴ്ച ഒന്നും ബോംബ് ആക്രമണങ്ങളാണു നടത്തിയത്. താലിബാന്‍ ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളായിരുന്നു ലക്ഷ്യം. വ്യത്യസ്ത ആക്രമണങ്ങളില്‍ കുറഞ്ഞത് 35 ഭീകരര്‍ മരിച്ചതായാണ് കരുതുന്നത്. നിരവധി പേര്‍ക്കു പരുക്കേറ്റതായും ഏജന്‍സി വ്യക്തമാക്കി. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നാന്‍ഗര്‍ഹര്‍ പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദ് ഐ.എസ്. ശക്തികേന്ദ്രമായാണു വിലയിരുത്തപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *