ആലപ്പുഴ: കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കൃഷി വകുപ്പ് ജില്ലയില്‍ സബ്‌സിഡി നല്‍കി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

പഴം- പച്ചക്കറി സംഭരണ വിതതരണ കേന്ദ്രം, താപനില നിയന്ത്രിത പച്ചക്കറി വാന്‍, കണ്ടൈനര്‍ മാതൃകയിലുള്ള സംസ്‌കരണ വിപണന കേന്ദ്രം, സെക്കന്‍‍ഡറി/ നഗര സംസ്‌കരണ യൂണിറ്റുകള്‍, ഇന്‍ക്യൂബേഷന്‍ സെന്റര്‍, സംസ്‌കരണ യൂണിറ്റുകള്‍, സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ മാര്‍ക്കറ്റ്, തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

ഏറ്റെടുത്ത് നടത്താന്‍ താത്പര്യമുള്ള കര്‍ഷക സംഘങ്ങള്‍ സ്വാശ്രയ ഗ്രൂപ്പുകള്‍, എഫ്.പി.ഒ, പി.എ.സി.എസ്, സ്റ്റാര്‍ട്ടപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ് സ്ഥാപനങ്ങള്‍ എന്നിവ ആത്മ പ്രോജക്ട് ഡയറക്ടറുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2962961

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →