തിരുവനന്തപുരം: ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണവും സെമിനാറും

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർ ദേശീയ ശ്രീനാരായണ ഗുരു പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണവും സെമിനാറും 21ന് രാവിലെ 8.30ന് നടക്കും. വെള്ളയമ്പലത്തുള്ള ശ്രീനാരായണ ഗുരു പ്രതിമയിൽ മന്ത്രി സജിചെറിയാൻ പുഷ്പാർച്ചന നടത്തും. തുടർന്ന് മ്യൂസിയം ഹാളിൽ വി.കെ. പ്രശാന്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ശ്രീനാരായണ ഗുരു ദർശനവും സ്ത്രീ സമത്വവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.

Share
അഭിപ്രായം എഴുതാം