ലക്‌നൗ: ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുതല്‍ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടിയുടെ ഭരണ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാന റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍ണ മാറ്റം പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 350 സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017 മുതല്‍ കലാപരഹിത സംസ്ഥാനമായി യുപി മാറി യോഗി ആദിത്യനാഥ്
