ന്യൂഡല്‍ഹി: സെറോ ടൈപ്പ്-2 ഡെങ്കി കേസുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍കരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നിവയാണ് ഡെങ്കി ഭീഷണി നിഴലിലുള്ള മറ്റു സംസ്ഥാനങ്ങള്‍.കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ഉന്നതതല അവലോകന യോഗത്തിനിടെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയത്. സംസ്ഥാനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കേസുകള്‍ കണ്ടെത്താനും പരിശോധാ കിറ്റുകളും ആവശ്യത്തിനു മരുന്നുകളും ശേഖരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.