തിരുവനന്തപുരം : കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കേരളാ പോലീസിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം. ഇവരുടെ സര്‍വീസ് ചരിത്രം ഉള്‍പ്പടെയുളള വിവരം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും, വിജിലന്‍സ് മേധാവിക്കും ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ കത്തുനല്‍കി.
എറണാകുളം തടിയിട്ട പറമ്പ് സ്‌റ്റേഷനിലെ എസ്‌എച്ച് ഒ സുരേഷ്‌കുമാര്‍, എഎസ് ഐ ജേക്കബ്ബ്, വനിതാ കോണ്‍സ്‌റ്റബിള്‍ ജ്യോതി ജോര്‍ജ്, കൊടകര സ്‌റ്റേഷനിലെ എസ്‌എച്ച് ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്‌ണന്‍(നിലവില്‍ നെടുപുഴ സ്റ്റേഷന്‍) എന്നിവര്‍ക്കെതിരെയാണ് അന്വേഷണം .

