കൊച്ചി : കാര്‍ മോഷ്ടിക്കാനായി ടാകാസിവിളിച്ചു കൊണ്ടുപോയി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. കേസിലെ ഒന്നാംപ്രതി ഇടുക്കി പളളിവാസല്‍ പോതമേട് മണി(ശെല്‍വന്‍), അഞ്ചാംപ്രതി തേനി സ്വദേശി പാണ്ടി എന്നിവരെയാണ് ഹൈക്കോടതി വിട്ടയച്ചത്. പെരുമ്പാവൂര്‍ ഏഴിപ്രം മുളളന്‍കുന്ന് തച്ചരുകുടി ഹൈദരാലി (46) ആണ് കൊല്ലപ്പെട്ടത്.
പ്രോസിക്യൂഷനും അന്വേഷണത്തിനും എതിരെ കോടതി കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തു. പ്രതികള്‍ക്കെതിരെയുളള കേസ് അട്ടിമറിക്കാന്‍ വിലക്ഷണമായ അന്വേഷണവും കഴിവുകെട്ട പ്രോസിക്യൂഷനും ഒത്തുചേര്‍ന്നതിന്റെ കൃത്യമായ മാതൃകയാണിതെന്ന് കോടതി പറഞ്ഞു. . മണിയും പാണ്ടിയും നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് കെ.വിനോദ്‌ചന്ദ്രന്‍ ,ജസറ്റീസ് റിയാദ് റഹ്മാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍രെ ഉത്തരവ്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 2016 ജൂലൈ 26ന് മണിക്ക് ജീവ പര്യന്തം തടവും പാണ്ടിക്ക് ഒരുവര്‍ഷം കഠിന തടവും വിധിച്ചിരുന്നു. ഇവര്‍ കസറ്റഡിയിലാണെങ്കില്‍ ഉടന്‍ വിട്ടയക്കണമെന്നും ജാമ്യത്തിലാണെങ്കില്‍ ജാമ്യബോണ്ട് റദ്ദാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നഷ്ടപരിഹാര പദ്ധതി പ്രകാരം ഹൈദരാലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കാന്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോരിറ്റി മെംബര്‍ സെക്രട്ടറി ബന്ധപ്പെട്ട ജില്ലാ ലീഗല്‍സര്‍വീസസ് അതോരിറ്റി്‌ക്ക് നിര്‍ദ്ദേശം നല്‍കണം. നാലാം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ അന്വേഷിച്ച് ആഗ്രഹമുണ്ടെങ്കില്‍ അപ്പീല്‍ ചെയ്യാന്‍ പ്രാപ്‌തനാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

