പൊൻകുന്നം: പൊൻകുന്നത്ത് വ്യാപാരി കവർച്ചക്കിരയായി .പൊൻകുന്നം കല്ലറയ്ക്കൽ സ്‌റ്റോഴ്‌സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കൽ കെജെ ജോസഫാണ് കവർച്ചക്കിരയായത്. .2021 സെപ്കംബർ 17 വെളളിയാഴ്ച രാത്രി 9 മണിയോടെ കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തിയാണ് ബൈക്കുകളിൽ എത്തിയ നാലംഗസംഘം പണം തട്ടിയെടുത്തത്. സിനിമാ സ്റ്റൈലിലായിരുന്നു ആക്രമണം. അക്രമികൾ കൈവശം ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് വ്യാപാരിയുടെ തലയും മുഖവും മൂടിയതിശേഷം ആക്രമിക്കുകയും, പണം കവരുകയും ചെയുകയായിരുന്നു. 25,000 രൂപയാണ് തട്ടിയെടുത്തത്.
പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്. വിജനമായ പ്രദേശമാണ് അക്രമികൾ മോഷണത്തിന് തെരഞ്ഞെടുത്തത്. ജോസഫ് ഇതുവഴി വല്ലപ്പോഴും മാത്രമാണ് സഞ്ചരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജോസഫ് എത്തുന്ന കാര്യം അറിയാവുന്ന ആരോ സംഘത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയം.