67 മൈല്‍ വേഗത്തില്‍ ചുഴലിക്കാറ്റ്: ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി

ടോക്കിയോ: ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ഷിക്കോകു, ക്യുഷു ദ്വീപുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്കെ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. നാഗസാക്കി, ഫുക്കുവോക, സാഗ എന്നിവിടങ്ങളില്‍ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറില്‍ 67 മൈല്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ് ജപ്പാനിലെ പസഫിക് തീരത്തിന്റെ മധ്യഭാഗത്ത് നിന്നും കിഴക്കോട്ട് നീങ്ങുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →