ന്യൂഡല്‍ഹി: കാന്‍സര്‍ ചികിത്സയ്ക്കു വേണ്ട മരുന്നുകളുടെ നികുതി 12ല്‍നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാന്‍ ജി.എസ്.ടികൗണ്‍സില്‍ തീരുമാനിച്ചു.ഒരു ലിറ്ററില്‍ താഴെ പായ്ക്ക് ചെയ്ത വെളിച്ചെണ്ണയുടെ നികുതി കൂട്ടാനുള്ള നിര്‍ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മൂലം മാറ്റിവച്ചു. മസ്‌കുലാര്‍ അട്രോഫി ചികിത്സയ്ക്കായുള്ള കോടികള്‍ വിലയുള്ള മരുന്നുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കി. മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച കുട്ടികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്. രോഗികളുടെ എണ്ണം കുറവായതിനാല്‍ വില്‍പ്പന കുറവാണ്. ഉത്പാദനച്ചെലവ് നികത്തുന്നതിനായി കമ്പനി മസ്‌കുലാര്‍ അട്രോഫി രോഗത്തിനുള്ള മരുന്നിന് കോടികളാണ് ഈടാക്കുന്നത്. നികുതി പൂര്‍ണമായി എടുത്തുകളഞ്ഞതോടെ വിലയില്‍ വലിയ കുറവുണ്ടാകും.