കനയ്യ കുമാർ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സി പി ഐ ;
ഡി.രാജ ചര്‍ച്ച നടത്തി

ന്യൂഡൽഹി: കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ അനുനയ നീക്കവുമായി സി.പി.ഐ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ കനയ്യ കുമാറുമായി ചര്‍ച്ച നടത്തി. കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് ഡി.രാജ പറഞ്ഞു. കനയ്യ പാര്‍ട്ടിയുടെ സ്വത്താണ്, അദ്ദേഹം ഒരിക്കലും പാര്‍ട്ടി വിടില്ല-ഡി.രാജ പറഞ്ഞു.

കനയ്യ കുമാര്‍, ജിഗ്നേശ് മേവാനി എന്നിവര്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് കനയ്യയെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കമെന്നാണ് സൂചന.

ദേശീയ തലത്തില്‍ ജനപ്രിയ നേതാക്കളുടെ അഭാവം കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാവുമ്പോഴാണ് ക്രൗഡ് പുള്ളര്‍മാരായ യുവ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →