ലണ്ടന്‍: ഏഷ്യ-പസഫിക് മേഖലയില്‍ ചൈനയെ ചെറുക്കാന്‍ ലക്ഷ്യമിട്ട് യു.കെ, യു.എസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ സുരക്ഷാ ഉടമ്പടിക്കു രൂപം നല്‍കി. മൂന്നു രാജ്യങ്ങളുടെയും പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് ഔകസ് എന്നു പേരിട്ട ചരിത്ര ഉടമ്പടിപ്രകാരം, യു.എസ്. സാങ്കേതികസഹായത്തോടെ ഓസ്ട്രേലിയ ആദ്യമായി ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കും. നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പങ്കുവയ്ക്കുന്ന കരാര്‍ ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടിയാണെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.
യു.എസ്. പ്രസിഡന്റ് ജോ െബെഡന്‍, ബ്രിട്ടീഷ് ്രപധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ സംയുക്ത വെര്‍ച്വല്‍ പത്രസമ്മേളനത്തിലാണു പുതിയ സഖ്യം പ്രഖ്യാപിച്ചത്. ചൈനയെ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും മേഖലയില്‍ വളര്‍ന്നുവരുന്ന സുരക്ഷാഭീഷണിയില്‍ മൂവരും ആശങ്ക പ്രകടിപ്പിച്ചു.രണ്ടാംലോകയുദ്ധത്തിനുശേഷം രൂപപ്പെട്ട ഏറ്റവും വലിയ െസെനികസഖ്യമാണ് ഔകസ് ഉടമ്പടിയെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങള്‍കൂടി ഉള്‍പ്പെട്ട ”പഞ്ചനേത്ര” രഹസ്യാന്വേഷണപങ്കാളിത്തത്തിനു പുറമേയാണു പുതിയ ത്രിരാഷ്്രടസഖ്യം. ഓസ്ട്രേലിയയുടെ ആണവ അന്തര്‍വാഹിനികളാണ് ഉടമ്പടിയുടെ ഏറ്റവും വലിയ പ്രത്യേകതയെങ്കിലും െസെബര്‍ ശേഷിയും മറ്റ് അന്തര്‍സമുദ്രസാങ്കേതികവിദ്യകളും പങ്കുവയ്ക്കപ്പെടും. സമാനമനസ്‌കരായ മൂന്ന് രാജ്യങ്ങള്‍ക്കും ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇതു ചരിത്രപരമായ അവസരമാണെന്നു സംയുക്തപ്രസ്താവനയില്‍ പറയുന്നു.



