കൊല്‍ക്കത്ത: കോണ്‍ഗ്രസ് വിട്ട സുഷ്മിത ദേവ് തൃണമൂലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. മമതാ മന്ത്രിസഭയില്‍ ചേരാന്‍ തൃണമൂല്‍ നേതാവ് മനസ് രഞ്ജന്‍ ഭുനിയ എം.പി. സ്ഥാനം രാജിവച്ച ഒഴിവിലാണ് സുഷ്മിതയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. മഹിളാ കോണ്‍ഗ്രസ് ദേശീയാധ്യക്ഷയായിരുന്ന സുഷ്മിത കഴിഞ്ഞമാസമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ ദേവിന്റെയും മുന്‍ എം.എല്‍.എ: ബിതിക ദേവിന്റെയും മകളാണ്. ലോക്സഭയില്‍ അസമിലെ സില്‍ചാര്‍ മണ്ഡലത്തെ അവര്‍ പ്രതിനിധാനം ചെയ്തിരുന്നു.
കോണ്‍ഗ്രസ് വിട്ട സുഷ്മിത തൃണമൂലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
