വയനാട്: വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 2021 ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ നടത്തുന്ന വാരാഘോഷ മത്സരങ്ങളിലേക്കുള്ള എൻട്രികൾ 15.09.2021 മുതൽ ഈ മാസം 30 വരെ ഓൺലൈനായി സമർപ്പിക്കാം. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മത്സരങ്ങളും ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വന്യജീവി ഫോട്ടോഗ്രഫി, ഹ്രസ്വചിത്ര മത്സരം, യാത്രാ വിവരണം (ഇംഗ്ളീഷ്/മലയാളം), പോസ്റ്റർ ഡിസൈനിംഗ് എന്നിവയും വിദ്യാർത്ഥികൾക്ക് മാത്രമായി (ഹയർ സെക്കന്ററി, കോളേജ് വിഭാഗങ്ങൾ) ഓൺലൈൻ ക്വിസ് മത്സരം എന്നിവയുമാണ് സംഘടിപ്പിക്കുന്നത്. ഹ്രസ്വചിത്ര മത്സരത്തിനുള്ള എൻട്രികൾ സെപ്തംബർ 25നകം സമർപ്പിക്കേണ്ടതാണ്.
വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in ലാണ് എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
വന്യജീവി ഫോട്ടോഗ്രഫി മത്സരം: വൈൽഡ്ലൈഫ് വാർഡൻ, തിരുവനന്തപുരം, മൊബൈൽ : 9447979082 / ഓഫീസ്: 0471 2360762, പോസ്റ്റർ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, സാമൂഹ്യവനവൽക്കരണ വിഭാഗം, തിരുവനന്തപുരം, മൊബൈൽ : 9447979135/ഓഫീസ് :0471 2360462, ക്വിസ് മത്സരം: ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മണ്ണാർക്കാട്, മൊബൈൽ : 9447979066 /ഓഫീസ്: 04924 222574 ഹ്രസ്വചിത്ര മത്സരം: വൈൽഡ് ലൈഫ് വാർഡൻ, പീച്ചി, മൊബൈൽ : 9447979103/ ഓഫീസ്: 0487 2699017, യാത്രാ വിവരണ മത്സരം (ഇംഗ്ളീഷ്, മലയാളം): അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് നോർത്തേൺ സർക്കിൾ കണ്ണൂർ മൊബൈൽ : 9447979071 / ഓഫീസ്: 0497 2760 394. വിശദവിവരങ്ങൾ വനംവകുപ്പിന്റെ വെബ്സൈറ്റിൽ (www.forest.kerala.gov.in) ലഭ്യമാണ്.