പാലക്കാട്: പാലക്കാടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തി. മേട്ടുപ്പാളയം സ്ട്രീറ്റിലെ ആയുർവേദ ഫാർമസിയിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. കുഴൽമന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്സ്ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്
ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര എക്സ്ചേഞ്ച് പാലക്കാട്ടും
