മയക്കുമരുന്നുമായി യുവതിയുൾപ്പടെ മൂവർ സംഘം പിടിയിലായി

കൽപ്പറ്റ: മാരക മയക്കുമരുന്നുകളുമായി യുവതിയും രണ്ടുയുവാക്കളും അറസ്റ്റിൽ. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണൻ(25), ശ്രുതി എസ് എൻ(25) എന്നിവരും കോഴിക്കോട് സ്വദേശി നൗഷാദ് പി ടി എന്നയാളുമാണ് പിടിയിലായത്.

വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂവർ സംഘം പിടിയിലായത്. കേരള-കർണാടക അതിർത്തിയിലെ ബാവലി ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →