ഡല്‍ഹിയില്‍ ആറ്‌ ഭീകരര്‍ അറസ്‌റ്റില്‍ : രണ്ടുപേര്‍ പാക്‌ പരിശീലനം ലഭിച്ചവര്‍

ന്യൂ ഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്‌ . ആറ്‌ ഭീകരരെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇവരില്‍ രണ്ടുപേര്‍ക്ക്‌ പാക്‌ പരിശീലനം ലഭിച്ചിട്ടുളളവരാണെന്ന്‌ ഡല്‍ഹി പോലീസ്‌ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌പോടനം നടത്താന്‍ പദ്ധതിയിട്ടതായിട്ടാണ്‌ ലഭിക്കുന്ന വിവരം ഡല്‍ഹിയിലും അ്‌തിര്‍ത്തി പ്രദേശങ്ങളിലും പരിശോധന നടത്തി വരികയാണ്‌. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനകളില്‍ സ്‌ഫോടക വസ്‌തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

അതേസമയം കണ്ണൂരില്‍ വ്യാജ രേഖയുണ്ടാക്കി തോക്ക്‌ ലൈസന്‍സ്‌ നേടിയ മൂന്നുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ്‌ കേസെടുത്തു.രജൗരി സ്വദേശികളായ കശ്‌മീര്‍ സിംഗ്‌ ,കല്യാണ്‍സിംഗ്‌, പ്രദീപ്‌സിംഗ്‌, എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌ എടിഎമ്മുകളില്‍ പണം നിറക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരായി പോകുന്നവരാണ്‌ പ്രതികള്‍. തോക്ക്‌ കൈവശം വച്ചതതായി കണ്ടെതിനെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സുളള തോക്കാണിതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ തുടന്വേഷണത്തില്‍ വ്യാജ രേഖ ചമച്ചാണ്‌ ലൈസന്‍സ്‌ നേടിയതെന്ന്‌ വ്യക്തമാവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →