റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലായിൽ സമാധാനയോഗം വിളിച്ചു ചേർത്ത് പൊലീസ്

September 15, 2021 - 5:18 pm

പാല: പാലായിൽ സമാധാനയോഗം ചേർന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ യോ​ഗത്തിൽ നടപടിക്ക്​ ധാരണയായി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമാധാന യോഗം വിളിച്ചത്.

പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ സമാധാന യോ​ഗത്തിൽ പങ്കടുത്തു. പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന്​ യോഗത്തിൽ പ​ങ്കെടുത്തവർ അറിയിച്ചു. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ​ഗുരുതര ആരോപണവുമായി പാലാ ബിഷപ്പിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *