പാലക്കാട്:ട്രെയിനിൽ മയക്കുമരുന്നുനൽകി മയക്കിക്കിടത്തി കവർച്ച ചെയ്ത കേസിൽ പോലീസ് അന്വേഷിക്കുന്ന അസ്ഗർ ബാഗ്ഷക്കെതിരെ മുംബൈയിൽ പതിനഞ്ചോളം കവർച്ചാ കേസുകൾ. ട്രെയിൻ കവർച്ചയിൽ പരിശീലനം ലഭിച്ചയാളാണ് 47 വയസുളള അസ്ഗർ .മുംബൈ,ആന്ധ്ര തെലുങ്കാന, തമിഴ്നാട്, കർണാടകഎന്നിവിടങ്ങളിലായി പലകേസുകളിൽ ഇയാൾ പ്രതിയാണ്, അറസ്റ്റിൽ ജാമ്യത്തിലിറങ്ങുന്ന ഇയാൾ പിന്നീട് ഹാജരാകാറില്ല. ശരാശരി ആറുമാസം കൂടുമ്പോൾ ഇയാൾ കവർച്ച നടത്തിയിരിക്കുമെന്നതാണ് ഇയാളുടെ പ്രത്യേകത. മയക്കുമരുന്ന് കൈനഖങ്ങൾക്കിടയിൽ സൂക്ഷിച്ചാണ് കവർച്ചക്കുുളള തയാറെടുപ്പുകൾ നടത്തുന്നത്. നിസാമുദ്ദീൻ -തിരുവനന്തപുരം സ്വർണ ജയന്തി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം കൊളളയടിക്കപ്പെട്ട മൂന്നുസ്ത്രീകൾ ഭക്ഷണം കഴിച്ചശേഷമാണ് മയങ്ങി പോയതെന്ന പറയുന്നു. കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ ഫോട്ടോകളിൽന്നിന് അസ്ഗറിനെ ഇവർ തിരിച്ചറിയുകയും ചെയ്തിരുന്നു.
സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ യാത്രക്കാർ കാൺകെ റെയിൽവേയുടെ അംഗീകൃത ഷോപ്പുകളിൽ നിന്ന് വെളളം വാങ്ങുകയും അതിൽനിന് യാത്രക്കാർ കാൺകെ അൽപ്പം വളളം കുടിക്കുകയും ചെയ്യും . തുടർന്ന് ഇയാൾ ശുചിമുറിയിലോ ഡോറിന് സമീപത്തോ നിന്ന് മയക്കുകമരുന്ന് നഖങ്ങളിൽ ഒട്ടിക്കുകയോ നഖത്തിനിടയിൽ നിറക്കുകയോ ചെയ്യും.പിന്നീട് ഇത് വെളളത്തിൽ മുട്ടിക്കുകയും മറ്റു യാത്രക്കാർക്ക് നൽകുകയോ വാട്ടർ ബോട്ടിലുമായി പരസ്പരം മാറ്റിയെടുക്കയു ചെയ്യും .റെയിൽവേയുടെ ഉന്ന ഉദ്യോഗസ്ഥരിലൊരാഴും ഒരിക്കൽ ഇയാളുടെ കവർച്ചക്ക് ഇരയായി തീർന്നിരുന്നു. കവർച്ചക്കിരയായ യാത്രക്കാർ നല്ല ഉറക്കത്തിലായതിനാൽ സംശയം തോന്നാറില്ല. 12 മണിക്കൂർ വരെ ഉറങ്ങിപോകുന്ന മയക്കുപദാർത്ഥങ്ങൾ ഇയാൾ കവർച്ചക്കുപയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കളുടെ അളവുകൂടിയാൽ അപകടത്തിലാകാനും ഇടയുളളതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കൃത്യം നിർവഹിച്ചാൽ തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി വിമാനത്തിൽ രക്ഷപെട്ട സംഭവവും ഉണ്ടായിയിട്ടുണ്ട് .റെയിൽവേയിൽ ഇയാൾ സ്ഥിരം റൂട്ടുകൾ തെരഞ്ഞെടുക്കാറില്ല. മറ്രുസംസ്ഥാനങ്ങലിൽ അക്രമത്തിനിരയാകുന്നവരിൽ കൂടുതലും മലയാളികളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അവിടെ ആർപിഎഫ് കേസെടുത്ത് അന്വേഷണം സംസ്ഥാന പോലീസിന് കൈമാറുന്നതോടെ നടപടികൾ അവസാനിക്കാറാണ് പതിവ്. ഇത്തരത്തിൽ സ്ഥിരരമായി കവർച്ച നടത്തുന്ന മൂന്നുപേർകൂടി അന്വേഷണ സംഘത്തിന്റെ പട്ടികയിലുണ്ടെങ്കിലും അഗ്സറാണ് ഭീതിപ്പെടുത്തുന്ന പ്രധാന കഥാപാത്രം .

