കളള്‌ മോഷണം പോയി

തിരുവനന്തപുരം : കാട്ടാക്കടയിലെ ഷാപ്പില്‍ നിന്ന്‌ കളളും ആഹാര സാധനങ്ങളും മോഷണം പോയി. 38 കുപ്പി കളള്‌, 15 പ്ലേറ്റ് ഇറച്ചി .19 പ്ലേറ്റ്‌ കപ്പ, 2 കുപ്പി അച്ചാര്‍, ഒരു ട്രേ മുട്ട 1500 രൂപ എന്നിവയാണ്‌ ഷാപ്പില്‍ നിന്നും മോഷ്ടിച്ചത്‌. എഐടിയുസി യൂണിയന്‍ തൊഴിലാളികള്‍ നേരിട്ടുനടത്തുന്ന ഷാപ്പാണിത്. സതീശനാണ്‌ ലൈസന്‍സി ഓണര്‍.

മോഷ്ടിച്ച കള്ള് കുടിച്ചാല്‍ വലിയ വിപത്താകുമെന്ന സതീശന്‍ പറഞ്ഞു. കാരണം ഇതില്‍ 9 കുപ്പി കളള്‌ കഴിഞ്ഞ വര്‍ഷത്തെ പരിശോധനക്കുശേഷം മാറ്റി വച്ചിരുന്ന സാമ്പിളുകളാണ്‌. ഇത്‌ വീര്യമേറിയതും അപകടകാരിയുമാണ്‌. സംഭവത്തില്‍ കാട്ടാക്കട പോലീസ്‌ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →