തിരുവനന്തപുരം: കല്ലറ യു.ഐ.ടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 15 വൈകുന്നേരം 4ന് ഡി കെ മുരളി എം എല്‍ എ നിര്‍വഹിക്കും. കല്ലറ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിട്ടു നല്‍കിയ 35 സെന്റ് സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
പരിപാടിയില്‍ കല്ലറ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ലിസി ജി ജെ അധ്യക്ഷത വഹിക്കും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വൈസ് പ്രസിഡന്റ് എസ് എം റാസി, യു ഐ ടി കണ്‍വീനര്‍ ജെ ജയ്‌രാജ്, വിവിധ ജനപ്രതിനിധികള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.