കൊച്ചി: നാർക്കോട്ടിക് ജിഹാദ് ആരോപണം ഉയർത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കളത്തിങ്ങലിന് അടിയന്തരമായി സുരക്ഷ ഏർപ്പാടാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്. ബിജെപി നേതാവും ന്യൂനപക്ഷമോർച്ചാ ജനറൽ സെക്രട്ടറിയുമായ ജോർജ്ജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്രിയ സത്യം തുറന്നു പറഞ്ഞതിനാല്‍ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് കത്തില്‍ പറയുന്നു. ലൗ ജിഹാദിനെ പോലെ നര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് അടക്കം പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിലെല്ലാം അന്വേഷണം വേണമെന്ന് ജോർജ് കുര്യൻ ആവശ്യപ്പെടുന്നു. ക്രിസ്ത്യൻ സമൂഹത്തിന് സംരക്ഷണം നൽകണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും ബിഷപ്പിന് എതിരാണെന്നും ഈ സാഹചരപ്യത്തിൽ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചതെന്നും ജോർജ് കുര്യൻ പറഞ്ഞു.

