ആലപ്പുഴ: ദേശീയപാതാ വികസനത്തിനായി സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നു. ഇതുവരെ 141 കേസുകളിലായി 47.76 കോടി രൂപയുടെ അവാര്‍ഡുകള്‍ പാസാക്കി. 102 കേസുകളിലായി 34.35 കോടി രൂപ ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക് കൈമാറി. 1.2148 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.