ന്യുയോർക്ക്: മൃഗങ്ങളും പക്ഷികളും ചിരിക്കുന്നതായി നമുക്കിന്നേവരെ അറിയില്ല, പക്ഷെ അവ നമ്മെ ചിരിപ്പിക്കാറുണ്ട്. നിശ്ചല ഫ്രയിമുകളിൽ നിന്നും നമ്മെ ചിരിപ്പിക്കുകയാണ് 42 പക്ഷി-മൃഗ ചിത്രങ്ങൾ. കോമഡി വൈൽഡ് ലൈഫ് ഫോട്ടോ അവാർഡ് 2021 മത്സരത്തിനെത്തിയ 7000 ഫോട്ടോകളിൽ നിന്നാണ് ഒടുവിൽ 42 ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നുള്ള ചിരിക്കുന്ന ‘മുന്തിരി പാമ്പും’ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒറാംഗുട്ടൻമാരുടെ സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ഫണ്ട് ശേഖരണാർത്ഥമാണ് ഇത്തവണ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

2015-ലാണ് ആദ്യമായി കോമഡി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ ആരംഭിക്കുന്നത്. പോൾ ജോൺസൺ-ഹിക്സ് എംബിഐ, ടോം സുല്ലം എന്നിവരുടെ നേതൃത്വത്തിലാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.




