തിരുവനന്തപുരം: 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 13500 പേർക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. റവന്യൂവകുപ്പിന് കീഴിലെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന യുണിക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹാരിസൺ മലയാളം പ്ലാൻറേഷനെതിരായ വിജിലൻസ് കേസ് പിൻവലിക്കാനുള്ള തീരുമാനം റവന്യൂവകുപ്പ് അറിഞ്ഞില്ലെന്നും ഹാരിസണിനെതിരെ റവന്യൂവകുപ്പ് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 7 കേസുകൾ കോടതിയിൽ നൽകി. ബാക്കി കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.



