കേന്ദ്ര സംഘം ഫിറോസാബാദില്‍: ഡെങ്കി മരണം 51 ആയി

ഫിറോസാബാദ്: യുപിയിലെ ഫിറോസാബാദില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 51 ആയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിനേശ് കുമാര്‍ പ്രേമി അറിയിച്ചു. അതിനിടെ ഡെങ്കി പടര്‍ന്നുപിടിച്ച പ്രദേശങ്ങളില്‍ കേന്ദ്ര സംഘം നേരിട്ട് പരിശോധന നടത്തി. ഡോര്‍ ടു ഡോര്‍ കാംപയിനും നടത്തുന്നുണ്ട്. പ്രദേശത്ത് പലയിടങ്ങളിലും ഡങ്കി പരത്തുന്ന കൊതുകുകളുടെ ലാര്‍വ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 475 പേര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. അതില്‍ 62 പേരെ പ്രത്യേക കെട്ടിടത്തിലാക്കിയിരിക്കുകയാണ്. കുട്ടികള്‍ കൂടുതല്‍ മരിച്ച ഫിറോസാബാദിലെ മെഡിക്കല്‍ ഓഫിസറെ മുഖ്യമന്ത്രി നേരിട്ട് സ്ഥലം മാറ്റി. ഡെങ്കി പടരുന്ന മഥുര, മെയ്ന്‍പുരി എന്നിവടങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

Share
അഭിപ്രായം എഴുതാം