ജോലി ചെയ്യാതെ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്ന്‌ ഐഎന്‍ ടിയൂസി നേതാവ്‌ പ്രതാപന്‍

തിരുവനന്തപുരം : വി.എസ്‌.എസ്‌.സി യിലേക്ക്‌ വന്ന കൂറ്റന്‍ ചരക്കുവാഹനം നോക്കുകൂലിക്കുവേണ്ടി തൊഴിലാളികള്‍ തടഞ്ഞെങ്കില്‍ കര്‍ശനമായ നടപടി എടുക്കുമെന്ന്‌ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍ പ്രതാപന്‍ അറിയിച്ചു.

എന്നാല്‍ തൊഴിലാളികളെക്കൊണ്ട്‌ ചെയ്യിക്കേണ്ട ജോലികള്‍ അവരെ മാറ്റി നിര്‍ത്തി കരാറുകാര്‍ വിഎസ്‌.സിയുടെ പേരുപയോഗിച്ച്‌ ചെയ്‌താല്‍ അതിനെ ശക്തമായി ചെറുക്കും. .തൊഴിലാളികള്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തതും നിശ്ചയിച്ചിട്ടുളള തൊഴില്‍ പരിധിയില്‍ വരാത്തതുമായ കാര്യമാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന്‌ ചെയ്യാം . ജോലി ചെയ്യാതെ നോക്കുകൂലി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും നടപടി ഉണ്ടാവുമെന്ന്‌ പ്രതാപന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →